NewsInternational

യുവതി തവള ‘കുഞ്ഞിന്’ ജന്മം നല്‍കി

യുവതി തവള ‘കുഞ്ഞിന്’ ജന്മം നല്‍കി. മുപ്പത്തിയാറുകാരിയായ യുവതിയാണ് തവളയുടെ രൂപത്തിലുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. സിംബാബ് വെയിലെ ഗോക്വേ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. തവളയുടെ രൂപത്തിലുള്ള കുഞ്ഞ് ജനിച്ചത് ന്യാതി-നോമര്‍ ദമ്പതികള്‍ക്കാണ്. ജന്മം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞ് മരിക്കുകയും തുടര്‍ന്ന് ദമ്പതികള്‍ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ന്യാതി എട്ട് മാസമായപ്പോഴാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പക്ഷെ കുഞ്ഞിന് വളര്‍ച്ചയെത്തിയിരുന്നില്ല. ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞു മരിച്ചത് ദമ്പതികൾക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

തവളയുടെ രൂപത്തിലുള്ള കുഞ്ഞിന് ജന്മം നല്‍കിയ സംഭവമറിഞ്ഞ നിരവധിയാളുകലാണ് വീട്ടിലേക്ക് എത്തിയത്. ഇത്തരത്തില്‍ ജനിച്ച കുഞ്ഞിനെ എത്രയും വേഗം കത്തിച്ചുകളയണമെന്നായിരുന്നു കാണാനെത്തിയവരുടെ നിര്‍ദ്ദേശം. തുടര്‍ന്ന് കുഞ്ഞിനെ നാട്ടുകാരുടെ മധ്യത്തില്‍ വച്ച് കത്തിച്ചുകളയുകയായിരുന്നു.

 

fr

shortlink

Related Articles

Post Your Comments

Related Articles


Back to top button