തിരുവനന്തപുരം: തദ്ദേശഭരണ വകുപ്പിലെ അഴിമതി സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി പരാതി നല്‍കാന്‍ പുതിയ സംവിധാനം. തദ്ദേശസ്വയംഭരണ വകുപ്പിനെ പൂര്‍ണമായും അഴിമതിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫോര്‍ ദ പീപ്പിള്‍ വെബ് പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലോകത്ത് എവിടെനിന്നും പരാതി സമര്‍പ്പിക്കാം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. http//pglsgd.kerala.gov.in എന്ന ലിങ്കില്‍നിന്നു വെബ്സൈറ്റ് ലഭ്യമാണ്.
ഇതുകൂടാതെ ഫോര്‍ ദ പീപ്പിള്‍ എന്ന പേരില്‍ മൊബൈല്‍ ആപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഴിമതി സംബന്ധിച്ച പരാതികള്‍ ഓഡിയോ, വീഡിയോ ക്ലിപ്പിംഗ് എന്നിവ ഇതിലൂടെ നൽകാം. പരാതിക്കാര്‍ക്ക് വ്യക്തിവിവരങ്ങള്‍ രഹസ്യമാക്കി വെക്കുന്നതിനുള്ള സൗകര്യവും ഇതിലുണ്ട്. വ്യാജപരാതികള്‍ ഒഴിവാക്കാന്‍ പരാതിക്കാരുടെ ആധാര്‍, ഇലക്ഷന്‍ ഐഡി, പാസ്പോര്‍ട്ട് എന്നിവയില്‍ ഒന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Post Your Comments