Kerala

ഡിസിസി സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: തട്ടിപ്പ് ആരോപണത്തില്‍ ഡിസിസി സെക്രട്ടറി തിരുപുറം ഗോപന്‍ കുടുങ്ങി. കയര്‍ ക്ലസ്റ്റര്‍ ഗ്രൂപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയതിന് ഡിസിസി സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.

പണം തിരിമറി നടത്തിയെന്നാണ് പറയുന്നത്. നെയ്യാറ്റിന്‍കര ഗ്രാമസേവാ ഭവന്‍ മുഖേന പണം തട്ടിയെടുത്തെന്ന പരാതിയാണ് അന്വേഷിക്കുന്നത്. തട്ടിക്കൂട്ട് ക്ലസ്റ്ററിലൂടെ കയര്‍ തെഴിലാളികള്‍ക്കു തൊഴില്‍ നല്‍കിയെന്ന് വ്യാജരേഖയുണ്ടാക്കി കയര്‍ബോര്‍ഡ്, യുവജനക്ഷേമ ബോര്‍ഡ്, ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് 1.73 കോടി രൂപ തട്ടിയെടുത്തെന്ന് പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button