കൊളൊംബോ; ശ്രീലങ്കൻ പ്രസിഡന്റ് സിരിസേനയുടേ മരണം പ്രവചിച്ച ജ്യോൽസ്യൻ അറസ്റ്റിൽ. മുൻ നാവിക സേനാംഗമായ വിജിത രോഹന വിജെമുനിയെ പിന്നീട് കോടതി ജാമ്യത്തിൽ വിട്ടു. 1987ല്‍ കൊളംബോയില്‍ വെച്ച് മുൻ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടര വര്‍ഷം തടവുശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് വിജിത രോഹന വിജേമുനി.
ജനുവരി 27നകം പ്രസിഡന്റ് സിരിസേന അസുഖം വന്നോ അപകടം മൂലമോ മരിക്കുമെന്ന് ഇയാൾ ഫെയ്‌സ് ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ പോസ്റ്റുകൾ സർക്കാർ വൃത്തങ്ങളെ ആശങ്കയിലാക്കിയിരുന്നു.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും പ്രവചനങ്ങളും നവമാധ്യമങ്ങളില്‍ ഇട്ടതിന്റെ പേരിലാണ് അറസ്റ്റ്.
Post Your Comments