ലോ അക്കാഡമി സമരത്തില്‍ നിന്ന് പിന്മാറിയ എസ്എഫ്‌ഐയെ വിമര്‍ശിച്ച് പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. കീഴടങ്ങല്‍ മരണവും, പോരാട്ടം ജീവിതവുമാണ്, ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതായിരുന്നുവെന്നും ദീപ പറയുന്നു.
ആവശ്യങ്ങള്‍ നേടിയെടുക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറിയ എസ്എഫ്‌ഐക്ക് നാണമില്ലേ. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റിനിര്‍ത്താനും മറ്റൊരു പദവി നല്‍കുന്നതിനും വേണ്ടിയായിരുന്നോ എസ്എഫ്ഐ സമരം ചെയ്തതെന്നാണ് ദീപയുടെ ചോദ്യം. സമരം ചെയ്തിട്ട് കിട്ടിയത് അതുമാത്രമാണ്. ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതായിരുന്നു.
അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപയുടെ പ്രതികരണം. ദളിത് പീഡനം, ജാത്യധിക്ഷേപം, ഇന്റേണല്‍ മാര്‍ക്ക് തിരിമറികള്‍, ഭൂമി കൈയേറ്റം എന്നീ പ്രശ്നങ്ങള്‍ക്ക് ഇതു കൊണ്ട് ശാശ്വതമായ പരിഹാരമായോ? എന്നും ദീപ ചോദിക്കുന്നു.
Post Your Comments