KeralaNews

ലക്ഷ്മി നായരുടെ ഹർജി ഹൈ കോടതി തള്ളി

കൊച്ചി: ലക്ഷ്മി നായരുടെ ഹർജി ഹൈ കോടതി തള്ളി. തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിന് മുന്നിലെ വിദ്യാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്ന പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്ന ഹര്‍ജിയില്‍ ഇടപെടനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ബിജെപി നേതാവ് വി.മുരളീധരൻ ഉൾപ്പടെയുള്ളവരുടെ സമരപ്പന്തൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ അക്കാഡമിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് കോടതി ഉത്തരവിട്ടു.

സമരപ്പന്തൽ കാരണം ലോ അക്കാഡമിയിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും സമരക്കാരെ ഒഴിപ്പിക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ലക്ഷ്മി നായർ ഹർജി സമർപ്പിച്ചിരുന്നത്. എന്നാല്‍ ക്യാംപസിലെ സഞ്ചാര സ്വാതന്ത്ര്യം തങ്ങള്‍ തടഞ്ഞിട്ടില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ കോടതിയെ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button