ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് പുതിയ യുഗത്തിന്റെ തുടക്കമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് വിഷയവും ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്നും മോദി അറിയിച്ചു.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപനത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക.
പൊതു ബജറ്റിന് മുന്നോടിയായുള്ള സാമ്ബത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് സഭയില്‍ വെക്കും. റെയില്‍വേ, പൊതു സംയുക്ത ബജറ്റ് നാളെയാണ് ധനമന്ത്രി അവതരിപ്പിക്കുക.
Post Your Comments