ന്യൂഡല്‍ഹി : ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ അടിയുറച്ച വിശ്വാസം , ചൈനയ്ക്കെതിരെ പ്രതികാരം ചെയ്യണമെന്ന് സര്‍വേ ഫലം
പാക്കിസ്ഥാനേക്കാള്‍ വലിയ ശത്രുരാജ്യമായ ചൈനയോട് ഏറ്റുമുട്ടി ലഡാക്കില്‍ ജൂണ്‍ 15 ന് 20 സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ പ്രതികാരത്തിനായി ഇന്ത്യക്കാര്‍ ദാഹിക്കുകയാണെന്നും ഐഎഎന്‍എസ് – സീ വോട്ടര്‍ സ്‌നാപ് പോള്‍ ഫലം വ്യക്തമാക്കുന്നു. ലഡാക്ക് സംഭവങ്ങള്‍ പിന്നിട്ട് ദിവസങ്ങള്‍ക്കകമാണ് വോട്ടെടുപ്പ് നടത്തിയത്. രാജ്യത്തിന്റെ ശക്തമായ ഭാവമാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്.
read also : കോണ്‍ഗ്രസിന് വര്‍ഷങ്ങളായി ചൈനയുടെ സാമ്പത്തിക സഹായം, തെളിവുകൾ പുറത്ത് വിട്ട് ബിജെപി
നരേന്ദ്ര മോദിയെ രാജ്യത്തെ ജനങ്ങള്‍ വലിയ രീതിയില്‍ വിശ്വസിക്കുന്നതായി ഇതില്‍നിന്നു വ്യക്തമാകുന്നു. വോട്ടിങ്ങില്‍ പങ്കെടുത്തവരില്‍ 89% പേരാണ് മോദിയില്‍ വിശ്വാസം അര്‍പ്പിച്ചത്. പാക്കിസ്ഥാനെക്കാള്‍ ചൈനയാണ് ഇന്ത്യയ്ക്ക് ഏറ്റവും വലിയ തലവേദനയെന്ന് 68.3% പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 31.7% പേര്‍ പാക്കിസ്ഥാനാണ് വലിയ ഭീഷണിയെന്ന് അഭിപ്രായപ്പെട്ടു. ചൈനയ്ക്ക് ശക്തമായ മറുപടി കൊടുത്തിട്ടില്ലെന്ന് 60 ശതമാനത്തിലധികം പേര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മികച്ച മറുപടി ചൈനയ്ക്കു നല്‍കിയെന്നാണ് 39.8% പേരുടെ ചിന്ത.
പ്രതിപക്ഷത്തേക്കാള്‍ ജനം കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ വിശ്വസിക്കുന്നതായും സര്‍വേയില്‍ കണ്ടെത്തി. ദേശീയ സുരക്ഷാ വിഷയത്തില്‍ പ്രതിപക്ഷത്തേക്കള്‍ സര്‍ക്കാരിനെ വിശ്വസിക്കുന്നത് 73.6% പേരാണ്. 16.7% ആളുകളാണ് പ്രതിപക്ഷത്തെ വിശ്വസിക്കുന്നതായി അഭിപ്രായപ്പെട്ടത്. മൊബൈല്‍, ടിവി, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമോ എന്ന ചോദ്യത്തിന് 68.2% പേരാണ് ബഹിഷ്‌കരിക്കുമെന്ന മറുപടി നല്‍കിയത്. എന്നാല്‍ 31.8% പേര്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്നും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്നും വ്യക്തമാക്കി.
Post Your Comments