ഗാംഗ്‌ടോക്ക്: സിക്കിമിലെ നെഹ്‌റു റോഡിന്റെ പേര് മാറ്റി. ഇനി മുതല്‍ റോഡ് അറിയപ്പെടുക പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലായിരിക്കും. ഗാംഗ്‌ടോക്കിലെ നാഥുല അതിര്‍ത്തിയെയും സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡിന്റെ പേരാണ് മാറ്റിയത്. നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റു മാര്‍ഗ് എന്നായിരുന്നു ഈ റോഡിന്റെ പേര്.
Read Also : സൈനിക ക്ഷേമ ഡയറക്ടറേറ്റില്‍ സിസ്റ്റം അനലിസ്റ്റ് ഒഴിവ്
സിക്കിം ഗവര്‍ണര്‍ ഗംഗ പ്രസാദാണ് റോഡ് ഉദ്ഘാടനം ചെയ്തത്. കൊവിഡ് വാക്‌സിനും റേഷനും നല്‍കിയതിന് ആദരസൂചകമായാണ് റോഡിന് പ്രധാനമന്ത്രി മോദിയുടെ പേര് ഇട്ടത് എന്നാണ് പ്രദേശിക നേതാവായ ഐകെ റസൈലി പറഞ്ഞത്.
നാഥുല അതിര്‍ത്തിയെയും സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന ഈ റോഡിന് 19.51 കിലോമീറ്റര്‍ നീളമാണുള്ളത്. റോഡ് ഉദ്ഘാടനത്തിന്റെയും പേര് മാറ്റത്തിന്റെയും ചിത്രങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഡിബി ചൌഹാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments