News

ബേസ് മൂവ്‌മെന്റ് ; അല്‍ഖ്വയ്ദ വധിക്കാനിരുന്നവരുടെ പട്ടികയില്‍ നരേന്ദ്ര മോദിയും

 

ദില്ലി: തമിഴ്‌നാട്ടിലെ മധുരയില്‍ ഖ്വയ്ദ ഭീകരര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിയ്ക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അല്‍ഖ്വയ്ദ ഭീകരരില്‍ നിന്ന് കണ്ടെടുത്ത ലഘുലേഖകള്‍ക്കൊപ്പം രാജ്യത്തെ 22 രാഷ്ട്രീയ നേതാക്കളെ വധിക്കാനുള്ള പദ്ധതിയുടെ വിവരങ്ങളും എന്‍ഐഎയ്ക്ക് ലഭിച്ചു.
തിങ്കളാഴ്ചയാണ് മലപ്പുറം, മൈസുരു സ്‌ഫോടനങ്ങളുള്‍പ്പെടെ കോടതിവളപ്പിലുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ എന്‍ഐഎ പിടികൂടിയത്. രാജ്യത്ത് അല്‍ഖ്വയ്ദ വധിക്കാന്‍ പദ്ധതിയിട്ടിരുന്ന 22 ഉന്നത രാഷ്ട്രീയ നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെട്ടിരുന്നുവെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ അല്‍ഖ്വയ്ദയെന്നറിയപ്പെടുന്ന ഇന്ത്യന്‍ ബേസ് മൂവ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഭീകരര്‍ അറസ്റ്റിലായതോടെ ഹക്കീം, ദാവൂദ് സലീം എന്നിവര്‍ക്ക് വേണ്ടി അന്വേഷണ സംഘം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button