നവാഡ: എട്ട് വര്‍ഷമായി വീട്ടിലെ അംഗത്തെ പോലെ വര്ന്നുവന്ന തത്തയെ നഷ്ടപ്പെട്ടപ്പോൾ കണ്ടെത്തി നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് വീട്ടമ്മ. വാഡയിലെ വര്സാലിഗഞ്ചിലാണ് സംഭവം.ബബിത ദേവി എന്ന സ്ത്രീയുടെ തത്തയാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ എട്ടു വര്‍ഷമായി ഈ വീട്ടിലെ ഒരംഗത്തെപോലെയാണ് ഈ തത്ത വളരുന്നത്. ജനുവരി 3 മുതലാണ് തത്തയെ കാണാതായത്. ഇത്രയും ദിവസം കഴിഞ്ഞിട്ടും തത്തയെ കണ്ടെത്താന്‍ കഴിയാത്തതിനാൽ കാണാതായ തത്തെയെ കുറിച്ചുള്ള ലഘുലേഖകള്‍ പ്രദേശത്തെല്ലാം വിതരണം ചെയ്തിരിക്കുകയാണ് ബബിത. കൂടാതെ മക്കളുടെ സഹായത്താൽ വാട്ട്സ്ആപ്പ് കാമ്പയിനും തുടങ്ങിയിട്ടുണ്ട്.
Post Your Comments