ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനും ധനമന്ത്രി പി.ചിദംബദരത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. വിവാദ വ്യവസായി വിജയ് മല്യയെ വഴിവിട്ടു സഹായിക്കുകയും ബാങ്ക് വായ്പ നല്‍കിയതും മന്‍മോഹന്‍ സിങ്ങും പി.ചിദംബരവുമാണെന്ന് ബി.ജെ.പി വക്താവ് സംപിത് പാത്ര ആരോപിച്ചു. സഹായം ആവശ്യപ്പെട്ടു വിജയ് മല്യ മന്‍മോഹന്‍ സിങ്ങിനു കത്തയച്ചതിന്റെയും തുടര്‍ന്നു വായ്പ ലഭ്യമായതിന്റെയും രേഖകള്‍ ബി.ജെ.പി പുറത്തുവിട്ടു. മാത്രമല്ല 2011 നവംബറില്‍ സഹായത്തിനു നന്ദിയും ആശ്വാസവും പ്രകടിപ്പിച്ചു മല്യ മന്‍മോഹന്‍ സിങ്ങിന് അയച്ച കത്തും സംപിത് പാത്ര പരസ്യപെടുത്തി.
2013 മാര്‍ച്ചില്‍ വിജയ് മല്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് എന്‍.ഒ.സി ലഭിക്കാന്‍ സഹായം അഭ്യര്‍ഥിച്ചു ധനമന്ത്രി ചിദംബരത്തിനയച്ച കത്തും ബി.ജെ.പി ആരോപണത്തിന് ആധാരമാക്കി.
മന്‍മോഹന്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജി ഫയലുകള്‍ സോണിയ ഗാന്ധിയുടെ വസതിയിലേക്കു കൊണ്ടുപോയിരുന്നതിനാല്‍ അഴിമതിയില്‍ പങ്കുണ്ടായിരുന്നോയെന്നു സോണിയയും രാഹുലും വ്യക്തമാക്കണമെന്നും സംപിത് പാത്ര ആവശ്യപ്പെട്ടു.
Post Your Comments