KeralaNews

ബാർ കോഴ കേസ്; വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: ഫെബ്രുവരി 16നകം ബാര്‍ കോഴ കേസിൽ രണ്ടാം തുടരന്വേഷണം സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ അവധിലാണ്. അതുകൊണ്ട് പുതിയ അന്വേഷണോദ്യഗസ്ഥനെ കണ്ടെത്തുന്നതിന് സമയം വേണമെന്നും വിജിലന്‍സ് കോടതിയോട് ആവശ്യപ്പെട്ടു.

പക്ഷെ റിപ്പോര്‍ട്ട് വൈകുന്നതിന്റെ കാരണം ബോധ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു. കൂടാതെ വിജലന്‍സ് സമര്‍പ്പിച്ച സത്യവാങ്മൂലം സംബന്ധിച്ച് കോടതി അതൃപ്തി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button