തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥിനെ ലോ അക്കാദമി വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് സി.പി.ഐ.എം ചുമതലപ്പെടുത്തി. പ്രശ്‍നം നിയമപരമായി പരിഹരിക്കാനാണ് നിര്‍ദേശം. ഇന്നലെ സി.പി.ഐ.എം നേതൃത്വം കോളേജ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീർപ്പായില്ല. പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറിനില്‍ക്കാനുള്ള സി.പി.ഐ.എം നിര്‍ദേശം ലക്ഷ്മി നായരും മാനേജ്‌മെന്റും അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് സമവായ ചര്‍ച്ച പരാജയപ്പെട്ടത്. ഈ സാഹചര്യത്തിലാണ് സിന്‍ഡിക്കേറ്റ് ശുപാര്‍ശ പ്രകാരം നിയമപരമായി പരിഹാരം കാണാന്‍ സി.പി.ഐ.എം വിദ്യാഭ്യാസമന്ത്രിയോട് ആവശ്യപ്പെട്ടത്.
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് സി.പി.ഐ.എമ്മിന്റെ നിര്‍ദേശപ്രകാരം കോളേജ് മാനേജ്‌മെന്റുകളുമായി കൂടിക്കാഴ്ച നടത്തും. ബി.ജെ.പിയ്ക്ക് പിന്നാലെ കോണ്‍ഗ്രസും വിദ്യാര്‍ത്ഥി സമരം ഏറ്റെടുക്കാന്‍ രംഗത്തെത്തിയതോടെയാണ്, എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാന്‍ സി.പി.ഐ.എം നേതൃത്വം തീരുമാനിച്ചത്. പ്രശ്നം ഇനിയും പരിഹാരമാകാതെ തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കും വന്‍ മങ്ങലേല്‍ക്കുമെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു.
Post Your Comments