ചാലക്കുടി ; വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ ഒൗദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച മന്ത്രി തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകവെയാണ് അപകടമുണ്ടായത്. രാത്രി ഏഴേമുക്കാലോടെ ദേശീയ പാതയില്‍ കൊരട്ടി പോലീസ് സ്‌റ്റേഷന് മുമ്പില്‍ വെച്ച് തൊട്ടു മുമ്പിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു. പിക്കപ് വാന്‍ പെട്ടന്ന് നിര്‍ത്തിയതിനാലാണ് അപകടം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു.
Post Your Comments