
തിരുവനന്തപുരം: ഈ വര്‍ഷം മുതൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്കൂളുകളില്‍ യോഗ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ യോഗ ഒളിംപ്യാഡില്‍ പങ്കെടുക്കുന്ന കേരള ടീമംഗങ്ങള്‍ക്ക് എസ്സിഇആര്ടി സംഘടിപ്പിച്ച സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
“ഏതെങ്കിലും മതവിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമല്ല യോഗാഭ്യാസം. ശരീരത്തിന്റെ സന്തുലനമാണ് യോഗാഭ്യാസത്തിന്റെ ലക്ഷ്യമെന്നും യോഗ അഭ്യസിക്കുന്നതോടൊപ്പം നാമതിന്റെ ശാസ്ത്രീയ വശങ്ങള് നിരീക്ഷിക്കുകയും വേണമെന്നും” അദ്ദേഹം പറഞ്ഞു.
യോഗ ഒളിംപ്യാഡില്‍ ഇതാദ്യമായാണ് കേരളം പങ്കെടുക്കുന്നത്. അതിനാൽ ദേശീയ ഒളിംപ്യാഡില്‍ മറ്റെല്ലാ ഇനങ്ങളിലുമെന്ന പോലെ യോഗയിലും നമ്മുടെ സാന്നിധ്യം അടയാളപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments