ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് ഒരിക്കലും ക്രിക്കറ്റിന് വേണ്ടി പണം മുടക്കില്ലെന്ന് റിപ്പോർട്ട്. ക്രിക്കറ്റ് ഇന്ത്യൻ കായികമല്ലെന്നും ഇന്ത്യൻ കായികങ്ങൾക്ക് മാത്രമേ തങ്ങൾ പണം മുടക്കുകയുള്ളു എന്നും പതഞ്ജലിയുടെ വക്താവ് പറഞ്ഞു.
അതേസമയം കമ്പനി സ്പോൺസർ ചെയ്യുന്ന കായിക ഇനത്തിൽ രാംദേവ് പങ്കെടുക്കാറുണ്ട്. എന്നാൽ അദ്ദേഹം ക്രിക്കറ്റിൽ പങ്കെടുക്കില്ലെന്നും വക്താവ് പറയുകയുണ്ടായി.
Post Your Comments