റാഞ്ചി : സ്‌കൂളിന്റെ മാനം രക്ഷിക്കാന്‍ ആറാം ക്ലാസ്സുകാരിക്ക് സ്‌കൂളധികൃതര്‍ ഗര്‍ഭഛിദ്ര ഗുളിക നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ ഗാര്‍വാ ജില്ലയിൽ കസ്തൂര്‍ഭ ഗാന്ധി ബാലിക വിദ്യാലയത്തിലെ ആറാം ക്ലാസ്സുകാരിക്കാണ് സ്‌കൂളധികൃതര്‍ ഗര്‍ഭഛിദ്ര ഗുളിക നല്‍കിയത്.
ഗര്‍ഭഛിദ്രം നടത്തുമ്പോള്‍ പെൺകുട്ടി രണ്ട് മാസം ഗർഭിണിയായിരുന്നു. സ്‌കൂളിന്റെ സത്കീര്‍ത്തിക്ക് ഭംഗം വരുമെന്ന ഭയമാണ് അധികൃതരെ ഇത്തരത്തിൽ അശാസ്ത്രീയമായ ഒരു നടപടി നടത്താൻ പ്രേരിപ്പിച്ചത്. അതേസമയം ഇരയുടെ വീട്ടുകാര്‍ പരാതി നല്‍കിയാല്‍ മാത്രമേ നടപടിയെടുക്കാനാകു എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. പെണ്‍കുട്ടി അപകടനില തരണംചെയ്തു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments