കെന്ത്രാപാറ (ഒഡീഷ) : കണ്‍കാഡിയ എന്ന ഗ്രാമത്തില്‍ വീട്ടമ്മയ്ക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരത ഏവരുടേയും കണ്ണ് നിറയ്ക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്രൂരതയുടെ പര്യായമായ സംഭവികാസങ്ങള്‍ പൊതു മധ്യത്തില്‍ അരങ്ങേറിയത്.
മൂന്നു മണിക്കൂറോളം സാബിത്രി റൗത്ത് എന്ന വീട്ടമ്മയെ പൊതു മധ്യത്തില്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സാബിത്രിയുടെ പശു അയല്‍ക്കാരായ സഞ്ജുലത ജെനയുടെ വീട്ടിന്‌റെ പരിസരത്ത് കയറിയെന്നാരോപിച്ച് ഇയാളും ഭാര്യ ചൈതന്യയും സാബിത്രിയെ മരത്തില്‍ കെട്ടിയിടുകയായിരുന്നു. ഇവരെ സഞ്ജുലതയും മകനും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് പൊലീസ് വിശദീകരണം. ‘ എന്‌റെ പശു അവരുടെ പരിസരത്ത് കയറിയെന്ന് പറഞ്ഞാണ് അവര്‍ എന്നെ മര്‍ദ്ദിച്ചത്. നിവലിളിച്ചിട്ടും അവര്‍ എന്നെ മരത്തില്‍ കെട്ടിയിട്ട് തല്ലി’, സാബിത്രി പറയുന്നു.
Post Your Comments