ദുബായ്: ജിമ്മിലെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാകിസ്ഥാനിയായ ബോഡി ബില്‍ഡിംഗ് പരിശീലകന് അറസ്റ്റില്‍. അയല്‍വാസിയോടൊപ്പം ജിമ്മിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ ശരീരത്തിന്റെ അളവെടുക്കാനെന്ന വ്യാജേന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഇയാളെ തള്ളിമാറ്റിയ ശേഷം ഓടിരക്ഷപ്പെട്ട പെൺകുട്ടി അമ്മയോട് വിവരം പറയുകയും തുടർന്ന് പരാതി നൽകുകയുമായിരുന്നു. അതേസമയം താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ഇയാൾ കോടതിയിൽ വാദിക്കുകയുണ്ടായി. ഒക്ടോബര്‍ 16ന് കേസ് വീണ്ടും പരിഗണിക്കും.
Post Your Comments