NewsIndia

28 തവണ രഹസ്യവിവാഹം നടത്തിയ ആൾ പിടിയിൽ

ധാക്ക: 28 തവണ രഹസ്യവിവാഹം നടത്തിയ 45 കാരൻ പിടിയിൽ. 25മത്തെ ഭാര്യയുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. ബംഗ്ലാദേശിലെ ബർഗുണ സ്വദേശിയായ യാസിൻ ബ്യാപാരി എന്ന ആളാണ് അറസ്റ്റിലായത്. 25മത്തെ ഭാര്യ ഷുലി അക്തർ താനിയ നൽകിയ സ്ത്രീധന പീഡന പരാതിലാണ് ഇയാൾ കുടുങ്ങിയത്.

27മത്തെ ഭാര്യയുടെ വീട്ടിൽനിന്നുമാണ് ഇയാളെ പിടികൂടിയത്. തുടർന്ന് യാസിനെ കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽവിട്ടു. യാസിന്‍റെ 17 ഭാര്യമാരുടെ പേരുവിവരങ്ങൾ അടക്കമാണ് ഷുലി അക്തർ താനിയ പരാതി നൽകിയത്. സ്ത്രീധനം ആവശ്യപ്പെട്ട് സ്ഥിരമായി ഇയാൾ ഭാര്യയെ മർദിക്കാറുണ്ടായിരുന്നു. ജോലിക്കു പോകുകയാണെന്നു പറഞ്ഞാണ് യാസിൻ വീട്ടിൽ നിന്നും പോയതെന്നും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button