ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമി പുതിയ തുടങ്ങാനിരിക്കുന്ന ചാനലിന് റിപ്പബ്ലിക് എന്ന പേര് നല്‍കാനിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. റിപ്പബ്ലിക് ദിനത്തില്‍ ചാനലിന്റെ പേര് പ്രഖ്യാപിക്കുമെന്നാണ് അര്‍ണാബ് പറഞ്ഞത്.
റിപ്പബ്ലിക് എന്ന പേരില്‍ ചാനലിന് ലൈസെന്‍സ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് സ്വാമി കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു. ഔദ്യോഗിക ചിഹ്നങ്ങളും, പേരുകളും വാണിജ്യ, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കുന്ന 1950 ലെ നിയമം ചൂണ്ടിക്കാട്ടിയാണ് സ്വാമി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. റിപ്പബ്ലിക് എന്ന പേരില്‍ ചാനല്‍ അനുവദിക്കുകയാണെങ്കില്‍ അത് നിയമവിരുദ്ധമാണെന്ന് സ്വാമി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments