ചെന്നൈ: കൊക്കകോള, പെപ്സി അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ മാര്‍ച്ച് ഒന്ന് മുതല്‍ വില്‍ക്കരുതെന്ന് തമിഴ്നാട്ടിലെ വ്യാപാരികളോട് സംസ്ഥാനത്തെ വ്യാപാരി സംഘടനകള്‍. വിദേശ ബ്രാന്‍ഡുകളുടെ ദുഷ്ഫലങ്ങളെക്കുറിച്ച് വ്യാപാരികളെ ബോധവത്കരിക്കാന്‍ ഫെബ്രുവരിയില്‍ സംഘടനകള്‍ നേരിട്ട് രംഗത്തിറങ്ങുമെന്ന് തമിഴ്നാട് വ്യാപാരി സംഘടനാ നേതാവ് എഎം വിക്രംരാജ പ്രതികരിച്ചു. വിദേശ ബ്രാന്‍ഡുകളുടെ പാനീയങ്ങള്‍ ശരീരത്തിന് ഹാനികരമാണ്. അപകടകരമായ രാസവസ്തുക്കള്‍ ഉള്ള തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കുട്ടികളെ ഹാനികരമായി ബാധിക്കുമെന്ന് ഒരു ബ്രാന്‍ഡ് അടുത്തിടെ മാത്രമാണ് സമ്മതിച്ചതെന്നും വിക്രംരാജ പറഞ്ഞു.
Post Your Comments