ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നേറുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ആദ്യ മണിക്കൂറുകളിൽ പുറത്തുവരുന്ന ഫല സൂചനകളിൽ ഡിഎംകെ ലീഡുയര്‍ത്തുന്നു. 181 സീറ്റുകളിലെ ലീഡുനില പുറത്തുവരുമ്ബോള്‍ ഡിഎംകെ മുന്നണി 95 സീറ്റിലും അണ്ണാഡിഎംകെ മുന്നണി 83 സീറ്റിലും ലീഡ് ചെയ്യുന്നു.
read also:ഇന്ത്യയ്ക്ക് സഹായഹസ്തവുമായി അമേരിക്ക; ഓക്‌സിജൻ സിലണ്ടറുകളും മാസ്‌കുകളുമായി മൂന്നാം വിമാനം എത്തി
സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഡിഎംകെ വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.
കോയമ്ബത്തൂര്‍ സൗത്തില്‍ കമല്‍ഹാസന്‍ മുന്നില്‍ നിൽക്കുമ്പോൾ തൗസന്റ് ലൈറ്റ്സില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു പിന്നിലാണ്
Post Your Comments