ന്യൂഡൽഹി: പണമടക്കാൻ ഇനി വിരലടയാളം മാത്രം മതിയാകും.വിരലടയാളം തിരിച്ചറിഞ്ഞ് പണം മാറ്റുന്ന സംവിധാനം വരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഭീം ആപ്പ് അധികം വൈകാതെ വിരലടയാളത്തിലേക്ക് മാറും.ആധാർ അനുബന്ധ പണമിടപാട് സംവിധാനം ആധാർ പേ എന്ന പേരിലാണ് അറിയപ്പെടുക. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ അന്ത്രാപ്രദേശിലെ തെരഞ്ഞെടുത്ത റേഷൻ കടകളിൽ ഇതിനോടകം തന്നെ നടപ്പാക്കിയിട്ടുണ്ട്.
കടക്കാരുടെ പക്കൽ ഡൗൺലോഡ് ചെയ്ത ആപ്പിൽ ഉപാഫോക്താവിന്റെ കൈവിരൽ പതിക്കുമ്പോഴാണ് പണം കൈമാറ്റം നടക്കുന്നത്.ആധാറുമായി ബന്ധിപ്പിച്ച ഉപാഫോക്താവിന്റെ അക്കൗണ്ടിൽ നിന്ന് കടക്കാരന്റെ നിശ്ചിത അക്കൗണ്ടിലേക്കാകും പണം മാറ്റം.ഡെബിറ്റ്,ക്രെഡിറ്റ് കാർഡുകളോ ,സ്മാർട്ട് ഫോണോ ഇല്ലാതെ കറൻസിരഹിത ഇടപാട് നടത്താമെന്നതാണ് ആധാർ പേയുടെ ഗുണം.
Post Your Comments