IndiaNews

ലോട്ടറി ആപ്പിന് അംബേദ്കറിന്റെ പേരിട്ടത് അപമാനം: മമത ബാനർജി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഭീം ആപ്പ്’ ഇറക്കിയതിൽ വിമർശനവുമായി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായി മമത ബാനര്‍ജി. ഇത്തരമൊരു ‘ലോട്ടറി ആപ്പി’ന് അംബേദ്കറുടെ പേരിട്ടത് പിന്നാക്ക സമുദായങ്ങളെ അപമാനിക്കലാണെന്നായിരുന്നു മമതയുടെ വിമർശനം.

നോട്ട് നിരോധനത്തിലൂടെ കള്ളപ്പണത്തെ തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട നരേന്ദ്രമോദിക്ക് അതിന് കഴിഞ്ഞില്ലെന്നും അസാധുവായ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും മമത ആവശ്യപ്പെട്ടു. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂല്‍ എംപിമാര്‍ അറസ്റ്റിലായത് രാഷ്ട്രീയ കുടിപ്പക അതിന്റെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതിനാലാണെന്നും മമത പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button