വാഷിംഗ്ടണ്‍: സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെ ദുരന്തചിത്രങ്ങൾ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ച പെൺകുട്ടിയാണ് ബാന അലബെദ് എന്ന ഏഴുവയസുകാരി. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ കുടിയേറ്റം നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പുവയ്ക്കാനിരിക്കേ അലെപ്പോയിലെ നരകജീവിതം ലോകത്തെ അറിയിച്ച ബാന അലബെദ് ട്രംപിന് ഒരു കത്തെഴുതി. സിറിയയിലെ കുരുന്നുകളെ ട്രംപ് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബാന ഏഴുതിയ തുറന്ന കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
സിറിയയിലെ കുട്ടികളും താങ്കളുടെ കുട്ടികളെ പോലെയാണ്. അതുകൊണ്ട് സിറിയയിലെ കുട്ടികള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുമാണ് കത്തിലെ ആവശ്യം. ട്രംപ് ചുമതലയേല്‍ക്കുന്നതിനു മുന്‍പാണ് ബന കത്തയച്ചത്. ‘നിങ്ങള്‍ അമേരിക്കയുടെ പ്രസിഡന്റാകുമെന്ന് എനിക്കറിയാം. സിറിയയിലെ കുട്ടികളെയും മറ്റു ജനങ്ങളെയും രക്ഷിക്കാന്‍ നിങ്ങള്‍ക്കാവുമോ എന്നും ബന ചോദിക്കുന്നു.
കലാപഭൂമിയില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ ഡിസംബറിലാണ് ബാന നാടുവിട്ടത്. ‘സിറിയന്‍ യുദ്ധത്തില്‍ ക്ലേശിക്കുന്ന കുട്ടികളില്‍ ഒരാളാണ് ഞാനും. നിലവില്‍ തൂര്‍ക്കിയിലെ പുതിയ വീട്ടില്‍ സമാധാനം കണ്ടെത്താനുള്ള ശ്രമത്തിലാണ്. അലെപ്പോയിലെ സ്‌കൂളിലാണ് ഞാന്‍ പഠിച്ചിരുന്നത്. എന്നാല്‍ ബോംബിംഗില്‍ എല്ലാം നശിച്ചു. എന്റെ നിരവധി കൂട്ടുകാരും മരിച്ചു. എന്നോടൊപ്പം കളിച്ചുവളര്‍ന്ന അവര്‍ ഇപ്പോഴും എന്റെ കൂടെയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മരണത്തിന്റെ് നഗരമായ അലെപ്പോയില്‍ ഇനി എനിക്ക് കളിക്കാന്‍ കഴിയില്ല.
തനിക്ക് തുര്‍ക്കിയില്‍ അഭയം ലഭിച്ചു. പക്ഷെ ലക്ഷക്കണക്കിന് വരുന്ന സിറിയന്‍ കുട്ടികളുടെ സ്ഥിതി അതല്ല. മുതിര്‍ന്നവര്‍ മൂലം അവര്‍ പീഡനം സഹിക്കുകയാണ്. നിങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റാകുമെന്നും സിറിയയിലെ കുട്ടികളെ രക്ഷിക്കാന്‍ ഇടപെടുമെന്നും വിശ്വസിക്കുന്നു. സിറിയയിലെ കുട്ടികൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാമെന്ന് അങ്ങ് എനിക്കു വാഗ്ദാനം നൽകിയാൽ അങ്ങയോടു കൂട്ടുകൂടാം. ആ കുട്ടികൾക്കുവേണ്ടി അങ്ങ് എന്തു ചെയ്യുമെന്നു കാത്തിരിക്കുന്നു എന്ന പറഞ്ഞാണ് ബാന കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
Post Your Comments