കണ്ണൂര്‍: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്ത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് കണ്ണൂരില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സിന് ഞരമ്പ് രോഗമാണെന്ന് അദ്ദേഹം പരിഹസിച്ചു
ആളുകളെ ദ്രോഹിക്കുന്നതാണ് ഞരമ്പ് രോഗത്തിന്റെ പ്രധാന ലക്ഷണം. കെ ബാബു, ഉമ്മന്‍ ചാണ്ടി, കെസി ജോസഫ് എന്നിവരെ തത്ത ദ്രോഹിച്ചതിന് കണക്കില്ല. ബാര്‍കോഴക്കേസുകളുടെ ത്വരിത പരിശോധന റിപ്പോര്‍ട്ടുകള്‍ ഒന്നും ഇപ്പോഴില്ല. രാഷ്ട്രീയക്കാരെ കിട്ടില്ലന്ന് മനസിലാക്കി തത്ത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments