സംസ്ഥാന ഭരണ പരിഷ്‌ക്കരണ കമ്മിഷനെ നിയമിച്ച വകയിൽ സർക്കാരിന് ചെലവായത് 10 കോടി രൂപയെന്ന് റിപ്പോർട്ട്. ചിലവാക്കിയ തുകയിൽ എട്ടു കോടിയും ശമ്പളത്തിന് മാത്രം എന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ രൂപീകരിച്ചതാണ് സംസ്ഥാന ഭരണ പരിഷ്‌ക്കരണ കമ്മിഷൻ.
കമ്മിഷൻ അധ്യക്ഷനും അംഗങ്ങൾക്കും ശമ്പളമായി നൽകിയത് എട്ടു കോടി ആറ് ലക്ഷം രൂപയാണ്. മറ്റു ചിലവുകൾ ഇങ്ങനെ, ചികിത്സ ആനുകുല്യമായി 21 ലക്ഷം രൂപ കൈപ്പറ്റി. ഇതിൽ 19 ലക്ഷവും ചിലവാക്കിത് അധ്യക്ഷന് വേണ്ടിയാണു. ഫോൺ ചാർജ് മൂന്നേമുക്കാൽ ലക്ഷം, യാത്ര ബത്ത 14 ലക്ഷം, വാഹന വാടക 24 ലക്ഷം എന്നിങ്ങനെ പോകുന്നു കണക്കുകൾ.
വിജിലൻസ് സിസ്റ്റത്തിന്റെ പരിഷ്‌ക്കരണം, പൊതുജന കേന്ദ്രീകൃത സേവന വ്യവസ്ഥ, സ്ഥായിയായ വികസനം തുടങ്ങിയ എട്ടു റിപ്പോർട്ടുകൾ കമ്മിഷന് സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ ഒന്നിലും നടപടിയെടുത്തിട്ടില്ല. ഭരണ പരിഷ്കരണ കമ്മിഷൻ്റെ അധ്യക്ഷനായി നിയമിച്ചത് മുൻ മുഖ്യമന്ത്രി വി സ് അച്യുതാനന്ദനെ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് വി സ് അച്യുതാനന്തൻ അധ്യക്ഷസ്ഥാനം രാജിവെച്ചത്. ഇതോടെ കമ്മിഷൻ പ്രവർത്തനവും നിലച്ചു.
Post Your Comments