KeralaNews

കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കും; തോമസ് ഐസക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ സമഗ്രപാക്കേജുമായി സര്‍ക്കാര്‍. ഉടൻ തന്നെ 10000 രൂപക്ക് താഴെ വരുമാനമുള്ള സര്‍വ്വീസുകള്‍ നിര്‍ത്തലാക്കും. കൂടാതെ സര്‍ക്കാര്‍ നല്‍കിയ വായ്പകള്‍ എഴുതിത്തള്ളും. മാത്രമല്ല മാനേജുമെന്റിലും ജീവനക്കാരുടെ ജോലി ക്രമത്തിലും അഴിച്ചുപണിയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സിഐടിയു സംഘടിപ്പിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ സ്‌പെഷ്യല്‍ കണ്‍വന്‍ഷനിലായിരുന്നു പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്.

ആറുമാസത്തിനുള്ളിൽ ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി സ്വയംപര്യാപ്‌തമാകുമെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാക്കാലവും സര്‍ക്കാര്‍ സഹായവും വായ്പയുമെടുത്ത് മുന്നോട്ടുപോകാനില്ലെന്ന് ധനമന്ത്രി പറഞ്ഞു. സ്വകാര്യമേഖലയുമായി മത്സരിക്കാന്‍ മാനേജുമെന്റില്‍ സമഗ്ര അഴിച്ചുപണിയുണ്ടാകും. ജീവനക്കാരുടെ ഡ്യൂട്ടി സമ്പ്രദായത്തിലും ബസ്സുകളുടെ സമക്രമത്തിലും മാറ്റമുണ്ടാകും. വായ്‌പയെടുത്ത് നിര്‍മ്മിച്ചിട്ടും ഇപ്പോഴും ഉപയോഗിക്കാതെ കിടിക്കുന്ന കെട്ടിടങ്ങളെ കാര്യത്തിലും തീരുമാനമുണ്ടാകും. പൂര്‍ണമായും കമ്പ്യൂട്ടര്‍വത്ക്കരിക്കും. 10000 രൂപയില്‍ താഴെയുള്ള റൂട്ടുകള്‍ റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button