
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പോടെ പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു മുതല്‍ നേരിടുന്ന തിരിച്ചടികളില്‍നിന്നു കരകയറാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ കച്ചിത്തുരുമ്പാണ്, രൂപംകൊണ്ട് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം രാജ്യവ്യാപകമായി ബിജെപിക്കു നല്കുന്ന മേല്‍ക്കൈ, പ്രിയങ്കയുടെ വരവു കൊണ്ട് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും.
ഉത്തര്‍പ്രദേശിലെ സീറ്റുവിഭജന ചര്‍ച്ചകളിലും സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളിലും ആദ്യവസാനം പങ്കെടുത്ത മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരെല്ലാം സഖ്യരൂപീകരണത്തിന്റെ പൂര്‍ണ ക്രെഡിറ്റും പ്രിയങ്കയ്ക്കു നല്‍കാനാണു ശ്രമിച്ചത് എന്നതു ശ്രദ്ധേയം
Post Your Comments