International

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയ്‌ക്കെതിരെയും ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥി

ലണ്ടന്‍: പ്രമുഖ സര്‍വ്വകലാശാലയായ ഓക്‌സ്‌ഫോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ വിദ്യാര്‍ത്ഥി രംഗത്ത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് കേസ് കൊടുത്തിരിക്കുന്നത്. ഫൈസ് സിദ്ദീഖി എന്ന 38-കാരന്‍ നല്‍കി പരാതി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

വിചാരണയ്ക്ക് ഹാജരാകണമെന്ന് സര്‍വ്വകലാശാലയെ കോടതി അറിയിച്ചു. ഓക്സ്ഫോര്‍ഡിലെ പഠനം നിലവാരം കുറഞ്ഞതാണെന്നാണ് പറയുന്നത്. മോശവും വിരസവുമായ അധ്യാപനം തന്റെ ബിരുദത്തെ പ്രതികൂലമായി ബാധിച്ചു എന്നാണ് ഫൈസിന്റെ പരാതി. മോശം അധ്യാപനം കാരണം ബിരുദത്തില്‍ തനിക്ക് രണ്ടാം ക്ലാസ് ആയിപ്പോയി എന്നാണ് ഇദ്ദേഹം പറയുന്നത്. സര്‍വ്വകലാശാല മറുപടി പറയേണ്ട വിഷയമാണ് ഇതെന്നാണ് കോടതിയുടെ നിരീക്ഷണം.

ഈ നിലവാരം തന്റെ സ്വപ്‌നങ്ങള്‍ക്ക് തടസമാകുകയായിരുന്നു. ഒരു നല്ലൊരു അഭിഭാഷകനാകണമെന്ന തന്റെ സ്വപ്‌നമാണ് ഇല്ലാതായത്. താന്‍ പഠിച്ച 1999-2000 കാലഘട്ടത്തില്‍ ഏഷ്യന്‍ ചരിത്ര വിഭാഗത്തില്‍ ഉണ്ടായിരുന്ന ഏഴ് അധ്യാപകരില്‍ നാല് പേരും അവധിയിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button