NewsIndia

സിം കാര്‍ഡ് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാൻ കൃത്യമായ കാലയളവ്: ഭീകരവാദ പ്രവര്‍ത്തനങ്ങൾ തടയാൻ പ്രത്യേക നിർദേശവുമായി സുപ്രീം കോടതി

ഡൽഹി: മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന് കൃത്യമായ സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീം കോടതി നിർദേശം. സുപ്രീം കോടതി ജസ്റ്റിസ് ജെ ഖേഹര്‍ അധ്യക്ഷനായ ബഞ്ചാണ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനായി ഫലപ്രദമായ മാര്‍ഗ്ഗം ആവിഷ്‌കരിക്കണമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ മൊബൈല്‍ സിം കാര്‍ഡ് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ കാലയളവ് നിര്‍ണ്ണയിക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ശരിയായ രീതിയില്‍ വേരിഫിക്കേഷന്‍ ഇല്ലാതെ സിം കാർഡുകൾ നൽകുന്നത് മൂലം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നരെ പിടികൂടാന്‍ സാധ്യമല്ലെന്നും അതിനാൽ കുറ്റവാളികളെ പിടികൂടുന്നതിനുള്ള നടപടികള്‍ എളുപ്പത്തിലാക്കുന്നതിനും വേണ്ടിയാണ് ഈ നിര്‍ദേശമെന്ന് കോടതി വ്യക്തമാക്കി. പണം തട്ടിപ്പും രാജ്യത്ത് വര്‍ധിച്ചുവരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളും തടയാന്‍ ഈ സംവിധാനം സഹായിക്കുമെന്നും കോടതി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button