ന്യൂഡല്‍ഹി : ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി നേതൃത്വം പുറത്തുവിട്ടു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിംഗ്, സിദ്ധാര്‍ഥ് നാഥ് സിംഗ്, റിത്ത ബഹുഗുണ ജോഷി എന്നിവര്‍ അടങ്ങുന്ന 155 പേരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. 403 നിയമസഭാ മണ്ഡലങ്ങളിലേക്കായി ഏഴു ഘട്ടങ്ങളിലായാണ് യുപിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11നാണ് ആദ്യഘട്ട വോട്ടിംഗ്.
ആദ്യഘട്ടത്തില്‍ 154 സ്ഥാനര്‍ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസില്‍ നിന്നു ബിജെപിയിലേക്കു ചേക്കേറിയ റിത്ത ബഹുഗുണ ജോഷി ലക്‌നോവില്‍ നിന്നാണ് ജനവിധി തേടുന്നത്. പങ്കജ് സിംഗ് നോയിഡയില്‍ നിന്നു മത്സരിക്കും. കോണ്‍ഗ്രസ് എംപി സഞ്ജയ് സിംഗിന്റെ ആദ്യ ഭാര്യ ഗരിമ സിംഗാണ് കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗമായ അമേഠിയില്‍ ബിജെപിക്കായി ജനവിധി തേടുന്നത്.
Post Your Comments