ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ദതി തയ്യാറാക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഒഡിഷയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തിന് പ്രതികാരമായാണ് മോദിയെ വധിക്കാനുള്ള പദ്ധതി.തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിനിടെ മോദിയെ വധിക്കാനാണ് മാവോയിസ്റ്റുകള്‍ പദ്ധതി തയ്യാറാക്കുന്നത് എന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവരെയും മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments