IndiaNews

പ്രതിഷേധത്തിനിടയിലും ആവേശമുയർത്തി തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് അരങ്ങേറി; മധുരയിൽ ഉപേക്ഷിച്ചേക്കും

ചെന്നൈ: തിരുച്ചിറപ്പള്ളി പുതുക്കോട്ട എന്നിവിടങ്ങളില്‍ ജെല്ലിക്കെട്ട് നടന്നു. നൂറിലേറെ കാളകളെ ഉള്‍പ്പെടുത്തിയാണ് തിരുച്ചിറപ്പള്ളിയില്‍ ജെല്ലിക്കെട്ട് നടന്നത്. അതേസമയം, തമിഴ്‌നാട്ടിലെ മധുരയില്‍ ജെല്ലിക്കെട്ട് ഉപേക്ഷിച്ചേക്കും. മധുരയിലെ അലംഗനല്ലൂരില്‍ പ്രദേശവാസികള്‍ പ്രതിഷേധം നടത്തുന്നതാണ് ജെല്ലിക്കെട്ടിന് തടസ്സമായി നില്‍ക്കുന്നത്.

താൽക്കാലിക പ്രശ്നപരിഹാരം പോരെന്നും, ജെല്ലിക്കെട്ടിന് അനുകൂലമായി ഒരു കോടതിക്കും ചോദ്യം ചെയ്യാൻ കഴിയാത്തത്ര ശക്തമായ നിയമനിർമാണം വേണമെന്നും ആവശ്യമുയർത്തിയാണ് അലംഗനല്ലൂരില്‍ പ്രദേശവാസികള്‍ ജെല്ലിക്കെട്ട് നടക്കേണ്ട സ്ഥലത്ത് പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരുമായി ചീഫ് സെക്രട്ടറി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ഒരു കാളയെ തുറന്നുവിട്ട് ജെല്ലിക്കെട്ട് തുടങ്ങാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പനീര്‍സെല്‍വം ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. മുഖ്യമന്ത്രി മധുരയില്‍ സമരക്കാരുമായി ചര്‍ച്ച നടത്തുകയാണ്. അലംഗനല്ലൂരിലെ വടി വാസലില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടിയിരിക്കുകയാണ്. ഇവിടെ നിന്നാണ് ജെല്ലിക്കെട്ടിന് കാളകളെ ഇറക്കിവിടുന്നത്. കാളകളെ തുറന്നുവിടുന്ന ഗേറ്റിന് മുന്നില്‍ പ്രതിഷേധക്കാര്‍ ഉപരോധിക്കുകയാണ്.

ജെല്ലിക്കെട്ടിനെ തുടര്‍ന്ന് ചെന്നൈയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറീന ബീച്ചിലേക്കുള്ള റോഡുകളില്‍ കൂടുതല്‍ പൊലീസിന വിന്യസിച്ചിരിക്കുകയാണ്. തഞ്ചാവൂര്‍, പുതുക്കോട്ട, ഡിണ്ടിഗല്‍ഡ, സേലം എന്നിവിടങ്ങളിലും ഇന്ന് ജെല്ലിക്കെട്ട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button