കണ്ണൂര്‍ : സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കുച്ചിപ്പുടി മല്‍സരത്തിന്റെ വിധിനിര്‍ണയം അട്ടിമറിച്ചുവെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം. ഹയര്‍ സെക്കന്‍ഡറി വിഭാഗം മല്സരാര്ഥി നല്കിയ പരാതിയെ തുടര്‍ന്നാണിത്. ഒന്നരലക്ഷം രൂപ കൈക്കൂലി നല്കി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ അഞ്ചുകുട്ടികള്‍ക്ക് എ ഗ്രേഡ് നല്‍കിയെന്നാണ് ആരോപണം.
പ്രാഥമിക അന്വേഷണത്തില്‍ വിധിനിര്‍ണയിച്ച അധ്യാപകനെതിരെ തെളിവ് ലഭിച്ചതോടെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി : എ.വി പ്രദീപ് കുമാറാണ് ത്വരിതാന്വേഷണം നടത്താന്‍ സിഐയെ ചുമതലപ്പെടുത്തിയത്.
Post Your Comments