ദുബൈ: മലയാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുമായി ലുലു ഗ്രൂപ്പ്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള സൗജന്യ റിക്രൂട്ട്മെന്റ് ജനുവരി 28, 29 തീയ്യതികളില്‍ തൃശൂരിലെ നാട്ടികയില്‍ വെച്ച് നടക്കും . എസ് എസ് എല്‍ സി, പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.പൊതുജനങ്ങൾക്കായുള്ള ഇന്റർവ്യൂ 28 നും ലുലു ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് 29 നും ആണ് നടക്കുക.
ഗള്‍ഫിലും ഇന്ത്യയിലും, മറ്റു രാജ്യങ്ങളിലുമായി 30,000 ത്തോളം പേരാണ് ലുലു ഗ്രൂപ്പിന് കീഴില്‍ തൊഴിലെടുക്കുന്നത്. Emmay projects, NH 17, Nattika, Thrissur, Kerala 680566. India ഇവിടെയാണ് ഇന്റർവ്യൂ നടക്കുന്നത്.സെയില്‍സ്മാന്‍, ഇറച്ചിവെട്ടുകാരന്‍, മീന്‍ വെട്ടുകാരന്‍, സെക്യൂരിറ്റി, ആര്‍ട്ടിസ്റ്റ്, തയ്യല്‍ക്കാരന്‍, പാചകക്കാരന്‍, ഇലക്‌ട്രീഷ്യന്‍, ഡ്രൈവര്‍ എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട് മെന്റ്.
Post Your Comments