
ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ട് അഫ്‌ഗാൻ പൗരന്മാർ അറസ്റ്റിൽ. ജെഎൻയുവിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിനിയാണ് മാനഭംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാൻ പൗരൻമാരായ തവാബ് അഹമ്മദ് എന്ന സലിം (27), സുലൈമാൻ അഹമ്മദ് (31) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
ഹാവുസ് ഖാസ് ഗ്രാമത്തിലെ പബ്ബിൽ വെച്ച് യുവതി പ്രതികളിലൊരാളായ സലീമുമായി പരിചയപ്പെടുകയും മൊബൈൽ നമ്പർ കൈമാറുകയും ചെയ്തു. പിന്നീട് സലീം യുവതിയെയും സുഹൃത്തിനെയും പാർട്ടിക്കായി വീട്ടിലേക്കു ക്ഷണിച്ചു. ഫ്ലാറ്റിൽ സലീമിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. പാർട്ടിക്ക് ശേഷം തന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടാക്കിയ ശേഷം യുവതി വീണ്ടും ഫ്ലാറ്റിൽ മടങ്ങിയെത്തി. തുടർന്ന് മദ്യപിച്ച യുവതി ബോധം നഷ്ടപ്പെട്ട് ഉറങ്ങിപ്പോയി. രാവിലെ ഉണർന്നപ്പോഴാണ് മാനഭംഗത്തിനിരയായ വിവരം അറിയുന്നത്. തുടർന്ന് സുഹൃത്തുക്കളെ വിവരമറിയിച്ച ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു.
Post Your Comments