Interviews

ന്യൂനപക്ഷ ക്ഷേമത്തിന് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയത് കോണ്‍ഗ്രസ് നല്‍കിയതിന്റെ ഇരട്ടിയിലധികം: ദേശീയ വഖഫ് കൗണ്‍സില്‍ അംഗം അഡ്വ.ടി.ഒ നൗഷാദുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം

ഭാരതത്തിന്റെ ചരിത്രത്തില്‍ ന്യൂനപക്ഷങ്ങളെ ഏറ്റവും അധികം കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതെന്ന് ദേശീയ വഖഫ് കൗണ്‍സില്‍ അംഗം അഡ്വ.ടി.ഒ നൗഷാദ് . എന്നാല്‍ അന്ധമായ മോദി വിരോധത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ആസൂത്രിത ശ്രമം നടത്തുന്നതായും അദ്ദേഹം തുറന്നടിച്ചു. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടത്തുന്ന പദ്ധതികള്‍ അക്കമിട്ട് നിരത്തിയ അദ്ദേഹം ന്യൂനപക്ഷ സംരക്ഷകരെന്ന് നടിക്കുന്ന കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും മറന്നില്ല. അഡ്വ.ടി.ഒ നൗഷാദുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

? കേന്ദ്ര സര്‍ക്കാരിനെ ഒറ്റ വാക്കില്‍ എങ്ങനെ വിലയിരുത്തുന്നു?

? കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാവാക്യം തന്നെ ”എല്ലാവരോടുമൊപ്പം, എല്ലാവരുടേയും ക്ഷേമം” എന്നാണ്. അത് അന്വര്‍ത്ഥമാവുകയാണ്

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍...

? പ്രധാനമായും എട്ട് കാര്യങ്ങള്‍ക്കാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഊന്നല്‍ നല്‍കുന്നത്.
1. ന്യൂനപക്ഷ വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുക
2. തൊഴില്‍ അവസരങ്ങളിലെ തുല്യത ഉറപ്പ് വരുത്തുക
3. ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള വരുമാന മാര്‍ഗം ഉറപ്പാക്കുക.
4. മദ്രസകളെ ആധുനിക വത്കരിക്കുക
5. വഖഫ് ബോര്‍ഡുകള്‍ ശാക്തീകരിക്കുക
6. പരമ്പരാഗത നൈപുണ്യങ്ങള്‍ വികസിപ്പിക്കുക
7. ന്യൂനപക്ഷങ്ങളുടെ സംസ്കാരം സംരക്ഷിക്കുക
8. പരസ്പര വിശ്വാസം വളര്‍ത്തുക

നടപ്പാക്കിയ പദ്ധതികള്‍ ഒന്ന് വിശദീകരിക്കുമോ

ഒട്ടനവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സമയ പരിമിതിമൂലം അതില്‍ ചിലത് മാത്രം പറയാം

1. നയി മന്‍സില്‍

പാതി വഴിയില്‍ വിദ്യാഭ്യാസം മുടങ്ങിയവര്‍ക്ക് വേണ്ടിയുള്ള ഒരു പദ്ധതിയാണിത്. എസ്എസ്എല്‍സിക്ക് തുല്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കി അവരെ ഉപരിപഠനത്തിന് യോഗ്യരാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

2. ഉസ്താദ്

ലോക ബാങ്കിന്റെ സഹകരണത്തോടുകൂടി നടപ്പാക്കുന്ന ഒരു ബൃഹത് പദ്ധതിയാണിത്. ന്യൂനപക്ഷങ്ങളുടെ പരമ്പരാഗത നൈപുണ്യങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 2016-17 ല്‍ ഈ പദ്ധതിക്ക് വേണ്ടി 2000 കോടി രൂപയാണ് വിനിയോഗിച്ചിട്ടുള്ളത്

3. പഠിക്കൂ…സമ്പാദിക്കൂ

മെയ്ക്ക് ഇന്‍ ഇന്‍ഡ്യയുടെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണിത്. യുവജനങ്ങള്‍ക്ക് വിവിധ തൊഴിലുകളില്‍ പരിശീലനം നല്‍കുന്നു. ഇതുവരെ 1,13,000 പേര്‍ക്ക് പരിശീലനം നല്‍കി. ഇപ്പോള്‍ 1,23,000 പേര്‍ വിവിധ തൊഴിലുകളില്‍ പരിശീലനം നടത്തുന്നു. 191.96 കോടി രൂപ ഇതിനായി വിനിയോഗിച്ചു കഴിഞ്ഞു.

4. മൗലാന ആസാദ് നാഷണല്‍ അക്കാദമി ഫോര്‍ സ്കില്‍

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവുമായി ചേര്‍ന്ന് 33600 യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി.

5. വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികള്‍

2013-14 ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പായി 23.66 കോടി രൂപ നല്‍കിയപ്പോള്‍ 2014-15 ല്‍ ബിജെപി സര്‍ക്കാര്‍ നല്‍കിയത് 44.86 കോടി രൂപയാണ്. കൂടാതെ എജ്യൂക്കേഷണല്‍ ലോണും പലിശ രഹിത വായ്പകളും നല്‍കുന്നു.

6. നയി ഉഡാന്‍

സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു സ്പെഷ്യല്‍ പ്രോഗ്രാം ആണിത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എല്ലാ ചെലവുകളും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. 1071 പേര്‍ വിവിധ പരീക്ഷകളില്‍ യോഗ്യത നേടി. 2015-16 ല്‍ 3.97 കോടി രൂപ ഇതിനായി ചെലവാക്കുകയും ചെയ്തു.

7. മള്‍ട്ടി സെക്ടറല്‍ ഡവലപ്മെന്റ് പ്രോഗ്രാം

ന്യൂനപക്ഷങ്ങള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതിലൂടെ അവരുടെ വിദ്യാഭ്യാസ – സാമ്പത്തിക ഉന്നതിയാണ് ലക്ഷ്യം വയ്ക്കുന്നത്. യുപിഎ സര്‍ക്കാര്‍ വിനിയോഗിച്ചതിന്റെ ഇരട്ടിയിലധികം തുകയാണ് ബിജെപി സര്‍ക്കാര്‍ ഇതുവരെ ഈ പദ്ധതിക്ക് ചെലവാക്കിയത്.

8. നയി റോഷിനി

ന്യൂനപക്ഷ വിഭാഗത്തിലെ വനിതകള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. തയ്യല്‍ കേന്ദ്രങ്ങള്‍ , അച്ചാര്‍ യൂണിറ്റുകള്‍ തുടങ്ങിയവ ആരംഭിക്കാന്‍ ഇതിലൂടെ അവരെ പ്രാപ്തരാക്കുന്നു. പദ്ധതിയുടെ ഭാഗമായി നിരവധി വനിതകള്‍ക്ക് ജോലിയും നേടാനും സാധിക്കുന്നു. 2015-16 ല്‍ 28.98 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button