ആക്രമണകരവും അപകടകരവുമായ രീതിയില്‍ കൊച്ചുകുഞ്ഞുങ്ങളെ മാമോദീസ മുക്കുന്ന ആര്‍ച്ച്‌ബിഷപ്പിനെതിരെ വിമർശനവുമായി വിശ്വാസികൾ രംഗത്ത്. ദി പാട്രിയാക് ഓഫ് ദി ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചായ ആര്‍ച്ച് ബിഷപ്പ് ഇലിയയ്ക്ക് എതിരെയാണ് വിശ്വാസികൾ രംഗത്ത് വന്നിരിക്കുന്നത്.
തലകീഴായി പിടിച്ചാണ് ഇദ്ദേഹം പരുക്കനായി കുട്ടികളെ വെള്ളത്തില്‍ മുക്കുന്നത്. വളരെ അനായാസം കുട്ടികളെ എടുത്തുയര്‍ത്തി വേഗതയില്‍ വെള്ളത്തില്‍ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങുന്ന കുട്ടികള്‍ പേടിച്ച് വിറച്ച് കരയുന്നതും പുറത്ത് വന്നിട്ടുള്ള ചിത്രങ്ങളിലും വീഡിയോകളിലും വ്യക്തമാണ്. താന്‍ മാമോദീസ മുക്കുന്ന ഓരോ കുട്ടിയുടെയും ഗോഡ്ഫാദറായിട്ടാണ് ആർച്ച് ബിഷപ് അറിയപ്പെടുന്നത്. നിലവില്‍ ഇത്തരത്തില്‍ 30,000 കുട്ടികളുടെ ഗോഡ്ഫാദറാണ് ഇദ്ദേഹം . ഇദ്ദേഹത്തിന്ററെ അപകടകരമായ മാമോദീസയെ നിരവധി പേര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഇലിയയ്ക്ക് ആരാധകരും ഏറെയാണ്.
Post Your Comments