കൊച്ചി•അഭിപ്രായം തുറഞ്ഞു പറഞ്ഞതിന്റെ പേരില്‍ തങ്ങളാല്‍ ക്രൂശിക്കപ്പെട്ട മഹാനടന്‍ തിലകന്റെ ആത്മാവിനോടെങ്കിലും മാപ്പു ചോദിച്ചിട്ടു വേണമായിരുന്നു “ഫെഫ്ക” കലാകാരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി പ്രതിജ്ഞയെടുക്കാന്‍ ഇറങ്ങേണ്ടിയിരുന്നതെന്ന് സംവിധായകനും ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനുമായ വിനയന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഫെഫ്ക കൈനീട്ടുന്നത് കണ്ട് അതിന്റെ നേതാക്കളെ പറ്റി അറിയാവുന്നവരെല്ലാം ചിരിച്ചുപോയിട്ടുണ്ടാവുമെന്നും വിനയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.
കേരളത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘനയാണ് ഫെഫ്കയെന്ന് പറഞ്ഞതിന് തിലകന്‍ അനുഭവിച്ച പീഡനവും വിലക്കുമൊക്കെ നമ്മള്‍ കണ്ടതാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്ത ഒരു വ്യക്തിയേ, വേറൊരാള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചാല്‍ ആ ക്ഷണിച്ച ആളിനെ പോലും വച്ചേക്കില്ല, വിലക്കി ഒറ്റപ്പെടുത്തും എന്ന നിഷ്ടൂരമായ നയം സ്വീകരിച്ച് നടപ്പാക്കിയവരാണ് കലാകാരന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി പ്രതിജ്ഞയെടുക്കുന്നത്. ഈ ഇരട്ടത്താപ്പ് നമ്മള്‍ മനസ്സിലാക്കണമെന്നും വിനയന്‍ ആവശ്യപ്പെടുന്നു. തിലകനെ വിലക്കിയതിനുള്ള തെളിവും വിനയന്‍ പുറത്തുവിട്ടു.
എം. ടിക്ക് ഇന്ത്യയിലെ എന്നല്ല ലോകത്തിലെ ഏതു കാര്യത്തെക്കുറിച്ചും അഭിപ്രായം പറയാനുള്ള കഴിവിനെയും സ്വാതന്ത്ര്യത്തെയും ആരെങ്കിലും ചോദ്യം ചെയ്താല്‍ അവരീ നാട്ടില്‍ പരിഹാസ്യരാകുകയേ ഉള്ളു, സംശയമില്ല. വിമര്‍ശിക്കുന്നവര്‍ രാജ്യം വിട്ടു പോകുണമെന്നു പറയാനും ആര്‍ക്കും അധികാരമില്ല. പക്ഷേ അഭിപ്രായസ്വാന്ത്ര്യത്തിനു വേണ്ടി പ്രതിജ്ഞയെടുക്കുമ്പോള്‍ ആ പ്രതിജ്ഞയും സ്വന്തം പ്രവര്‍ത്തിയും തമ്മില്‍ പുല ബന്ധമെങ്കിലും ഉണ്ടായില്ലെങ്കില്‍ ഈ കലാകാരന്മാര്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യകഥാപാത്രങ്ങളാകും എന്ന കാര്യം ഓര്‍ക്കണമെന്ന മുന്നറിയിപ്പോടെയാണ് വിനയന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം
Post Your Comments