Interviews

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാലതയാണ് സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം : ആര്‍.എസ്.എസിനെ പ്രകീര്‍ത്തിച്ച് ക്രിസ്ത്യന്‍ പുരോഹിതന്‍ : ഫാദര്‍ ഗീവര്‍ഗീസ് കിഴക്കേടത്തുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം

പുരോഹിതന്‍ എന്നാല്‍ പാലം പണിയുന്നവന്‍ എന്നാണ് അര്‍ത്ഥം. അതായത് മനുഷ്യര്‍ക്കും ദൈവത്തിനും ഇടയിലുള്ള മധ്യസ്ഥന്‍മാരാണ് പുരോഹിതര്‍. തിന്മയില്‍ നിന്ന് നന്മയിലേക്ക് സമൂഹത്തെ നയിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് പുരോഹിതര്‍. മതം, സഭ എന്നതിനപ്പുറം പല കാര്യങ്ങളിലും അഭിപ്രായം പറയാതെ ഒഴിഞ്ഞ് നില്‍ക്കുന്നവരാണ് ഭൂരിപക്ഷം വൈദികരും. ചില ചട്ടക്കൂടുകള്‍ അതിന് അവരെ നിര്‍ബന്ധിതരാക്കുന്നു എന്നതാണ് പരമാര്‍ത്ഥം. എന്നാലും വിശാലമായ മതേതര കാഴ്ചപ്പാട് സൂക്ഷിക്കുന്നവരാണ് വൈദികരില്‍ ഏറിയ പങ്കും. മറ്റ് മതങ്ങളോടും പ്രസ്ഥാനങ്ങളോടുമുള്ള ഇഴയടുപ്പം ഇവരില്‍ പലരേയും സമൂഹത്തിന് പ്രിയങ്കരര്‍ ആക്കുന്നു. അത്തരത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന വൈദികനാണ് ഫാ.ഗീവര്‍ഗ്ഗീസ് കിഴക്കേടത്ത്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അച്ചന്‍ മതസൗഹാര്‍ദ്ദത്തിന്റെ അപ്പോസ്തലന്‍ കൂടിയാണ്.

സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിനെ അനുകൂലിച്ച് പോസ്റ്റുകള്‍ ഇട്ടതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും അച്ചന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതേസമയം സംഘപരിവാര്‍ സ്നേഹിതന്‍ എന്നതുപോലെ ചിലപ്പോഴൊക്കെ സംഘത്തിന്റെ ഒരു വിമര്‍ശകനുമാണ് താനെന്ന് അച്ചന്‍ പറയുന്നു. യാക്കോബായ സുറിയാനി സഭയിലെ അംഗമായ ഫാദര്‍ ഗീവര്‍ഗീസ് കിഴക്കേടത്തുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

? എന്താണ് സംഘപരിവാര്‍ ആശയങ്ങളില്‍ ആകൃഷ്ടനാകാനുള്ള കാരണം?

? സംഘത്തിന്‍റെ മനുഷത്വ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണ്. സംഘ പരിവാര്‍ സംഘടനകളെല്ലാം പ്രവര്‍ത്തിക്കുന്നത് അതാത് സംഘടനയുടെ ലക്ഷൃം മുന്‍ നിര്‍ത്തിയാണ്. യഥാര്‍ത്ഥ സംഘപ്രവര്‍ത്തകര്‍ സഹായ സഹകരണ മനസ് ഉള്ളവരും തങ്ങളുടെ ആശയങ്ങള്‍ക്കൊപ്പം മറ്റുള്ളവരുടെയും ആശയങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ആര്‍ജ്ജ്വവത്വം കാണിക്കുന്നവരുമാണ്.

? പലപ്പോഴും ഏറെ പഴി കേള്‍ക്കേണ്ടി വരുന്നുണ്ടല്ലോ സംഘത്തിനും അതിന്റെ പ്രവര്‍ത്തകര്‍ക്കും

? സംഘത്തിന്റെ രാഷ്ട്രീയ മുഖം ബി ജെ പി ആണല്ലോ. അതുകൊണ്ട് രാഷ്ട്രീയമായി ബി ജെ പി പറയുന്ന അഭിപ്രായങ്ങള്‍ക്ക് ജനങ്ങളില്‍ പ്രതികരണം ഉണ്ടാവും .അധികാരം മാത്രം ഉളളപ്പോള്‍ അതിന്‍റെ സുഖം തേടി വരുന്ന ആയാറാം ഗയാറാം രീതി പിന്‍ തുടരുന്ന വ്യക്തികള്‍ ഇതിന്റെ ഭാഗമായി സംഘത്തിലെത്തുകയും സംഘത്തിന്‍റേതെന്ന രീതിയില്‍ പ്രസ്താവന, പ്രതികരണം ഒക്കെ നടത്തുകയും അത് വലിയ വിവാദമാകുകയും ചെയ്യുന്നു. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ സംഘം മൗനം പാലിക്കുന്നത് പലപ്പോഴും സംഘത്തെ കുറച്ച് അറിയാത്തവരില്‍ വലിയ അകല്‍ച്ച ഉണ്ടാക്കാനിടയാവും

? ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന ചില സംഘടനകളുടെ പ്രസ്താവനകളെ അച്ചന്‍ എങ്ങനെ നോക്കി കാണുന്നു?

? രാജ്യത്തെ മതത്തിന്റെ പേരില്‍ വെട്ടി മുറിക്കുന്നത് കണ്ടപ്പോള്‍ ഗോഡ്സേ എന്ന വ്യക്തിക്ക് തോന്നിയ അതി വൈകാരിക പ്രതികരണവും തെറ്റിദ്ധാരണയുമാണ് ഗാന്ധി വധത്തിന് കാരണമായത്. അദ്ദേഹം ഏത് സംഘടനയുടെ ഭാഗമായാലും അതിന്റെ പേരില്‍ ആ സംഘടനയെ പ്രതിപട്ടികയില്‍ നിര്‍ത്തുന്നത് തെറ്റാണ്. അല്ലെങ്കിലും ഒരു വ്യക്തി ചെയ്യുന്ന കുറ്റത്തിന് ഒരു സംഘടനയെ കുറ്റം പറയാനാകില്ല. ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്.

? ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ക്ക് പോലും ആശങ്കയുള്ള ഒന്നാണ് ലൗ ജിഹാദ്. അതേസമയം ക്രിസ്ത്യന്‍ – ഹിന്ദു വിവാഹങ്ങളോട് ആ എതിര്‍പ്പ് കാണിക്കുന്നുമില്ല. കാരണം?

?ലൗ ജിഹാദ് വളരെ ആസൂത്രിതമാണ്. ഒരു മതത്തിലേക്ക് ആളെ ചേര്‍ക്കാനുള്ള ചതിക്കുഴി. അതേസമയം ഹിന്ദു- ക്രിസ്ത്യന്‍ മിശ്ര വിവാഹം എന്നത് ഒരു മതത്തിലേക്ക് ആളെ ചേര്‍ക്കാനുള്ള അജന്‍ഡയല്ല. സ്വാഭാവിക പ്രണയത്തിന്റെ ബാക്കിപത്രം മാത്രം.

?കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാന്‍ കഴിയാത്തത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയല്ലേ?

? തീര്‍ച്ചയായും. കണ്ണൂരിലെ അക്രമ രാഷ്ട്രീയം . അടിച്ചമര്‍ത്തണം അത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വം ആണ് ഒപ്പം അക്രമം ഉണ്ടാകാനുളള കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കണം അക്രമം ഉണ്ടാകുമ്പോള്‍ മാത്രമല്ല സമാധാന ശ്രമങ്ങള്‍ ഉണ്ടാകേണ്ടത്.

? എ എന്‍ രാധാകൃഷ്ണന്റെ പ്രസംഗം വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്ന ആക്ഷേപത്തെക്കുറിച്ച്..

? ഒരാവേശത്തില്‍ എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞതാവും വിവാദമായ ആ പരാമര്‍ശം. അല്ലാതെ അദ്ദേഹം ഒരു വര്‍ഗീയ വാദിയാണെന്ന് എനിക്ക് തോന്നുന്നില്ല . പല മാന്യന്‍മാരും പറഞ്ഞത് വച്ച് നോക്കിയാല്‍ വെറും തമാശ മാത്രമായി കാണാവുന്ന കാര്യമേ ഉളളൂ ഇത്.

? പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന ആശയം നടപ്പാക്കുന്നത് സാംസ്കാരിക കേരളത്തിന് അപമാനമല്ലേ?

? ജനാധിപത്യ രാജ്യത്തിന് അപമാനം ആണ് പ്രവര്‍ത്തന സ്വാതന്ത്രത്തിന്‍റെ തടസ്സം. പാര്‍ട്ടി ഗ്രാമങ്ങള്‍ എന്നത് അത് ഏത് പാര്‍ട്ടിയുടെ രീതി ആണെങ്കിലും തെറ്റാണ് .

? രാജ്യത്തും സംസ്ഥാനത്തും നടപ്പിലാക്കണം എന്ന് ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ പങ്കു വയ്ക്കാമോ?

? ഏക സിവില്‍കോഡ് അടിയന്തിരമായി നടപ്പാക്കണം. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയണം. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ എയ്ഡഡ് സമ്പ്രദായം മാറണം. നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടണം. സാമ്പത്തിക സംവരണം നടപ്പാക്കണം. ഹര്‍ത്താലുകള്‍ നിരോധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button