
ദോഹ : പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ ജുമാ മസ്ജിദിന് സമീപം പണിക്കവീട്ടില്‍ അയ്യത്തയ്യില്‍ കാട്ടില്‍ അബൂബക്കര്‍ ഹാജിയുടെ മകന് ഷെമീര്‍(39) ആണ് മരിച്ചത് ഖത്തറില്‍ മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അല്‍സദ്ദ് ഉരീദു സിഗ്്നലിനു സമീപത്തായിരുന്നു അപകടം. ഷമീര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രെയ്ലര് വന്നിടിക്കുകയായിരുന്നു..
ഇടിച്ച വാഹനം നിര്‍ത്താതെ പോയതായും അറിയുന്നു. മലബാര്‍ ലിമോസിന് കമ്പനിയില്‍ ഡ്രൈവറായ ഷമീര്‍ ഒരു വര്‍ഷമായി ഖത്തറിലെത്തിയിട്ട്. ഭാര്യ: ഷഹന. മക്കള്‍: മുഹമ്മദ് സിനാന്, മുഹമ്മദ് സുഫിയാന് ഇപ്പോള്‍ ഹമദ് മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടില്‍ കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറീയിച്ചു
Post Your Comments