KeralaNews

അബ്ദുള്‍ കലാമിന്റെ പേരില്‍ വികസന സൊസൈറ്റികള്‍ രൂപീകരിക്കാന്‍ ബി.ജെ.പി

തിരുവനന്തപുരം : മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരില്‍ ബി.ജെ.പി സൊസൈറ്റികള്‍ രൂപീകരിയ്ക്കുന്നു. കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കേരളത്തില്‍ വികസന സംരഭങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. കലാമിന്റെ പേരിട്ടതുവഴി ന്യൂനപക്ഷ സൗഹൃദവും വ്യക്തമാണ്.

ബി.ജെ.പിയിലെ പ്രമുഖരും വിവിധ മേഖലകളിലെ പ്രൊഫഷണലുകളും ചേര്‍ന്നതായിരിക്കും സംസ്ഥാനതല സമിതി. ഐ.എസ്.ആര്‍.ഒ മുന്‍ മേധാവി ഡോ.ജി മാധവന്‍ നായര്‍ തലപ്പത്തുണ്ടാകും.

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ്് ലക്ഷ്യമിട്ട് പാര്‍ട്ടിയെ സജ്ജമാക്കാനും രാഷ്ട്രീയമായി മുന്നേറുന്ന കാര്യങ്ങളാണ് കോട്ടയത്ത് പ്രധാനമായും ചര്‍ച്ച ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button