
ഛത്തിസ്‌ഗഢ്: ഇവിടെ നാരായൺപൂർ ജില്ലയിൽ നടന്ന മൈൻ ആക്രമണത്തിൽ പതിനഞ്ചു കാരിയുൾപ്പെടെ മൂന്നു സ്ത്രീകൾ കൊല്ലപ്പെട്ടു.സോൻപൂർ കുരുഷ്ണാർ ഗ്രാമാതിർത്തികളിൽ റോഡ് നിർമ്മാണം നടക്കുകയായിരുന്നു. ഗ്രാമവാസികളായ സ്ത്രീകളും കുട്ടികളും ഇതുവഴി നടന്നു പോകവേയാണ് മൈൻ പൊട്ടിത്തെറിച്ചത്. വേറെ മൂന്നു സ്ത്രീകളും ഒരു രണ്ടു വയസ്സുകാരനും സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഗ്രാമവാസികൾ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു, സുസുരക്ഷാ ഉദ്യോഗസ്ഥരെ ലക്‌ഷ്യം വെച്ചാണ് നക്‌സലൈറ്റുകൾ മൈൻ കുഴിച്ചിട്ടത്.റോഡ് നിർമ്മാണത്തിനു സുരക്ഷയൊരുക്കുന്നതിനായി ഇവിടെ പൊലീസിനെ വിന്യസിച്ചിരുന്നു. ഇവരെയായിരിക്കാം ലക്‌ഷ്യം എന്നാണ് കരുതുന്നത്.നാരായൺപൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവമെന്ന് ബാസ്തർ റേഞ്ച് ഐ.ജി എസ്.ആർ.പി കല്ലൂരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Post Your Comments