ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണത്തെ തുടർന്ന് 2 ഗ്രാമീണർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിൽ സുക്മ ജില്ലയിലാണ് സംഭവം. പോലീസ് ചാരന്മാരാണെന്ന് സംശയിച്ചാണ് രണ്ട് പേരെ നക്സലൈറ്റ് സംഘം കൊലപ്പെടുത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം നക്സലൈറ്റുകളുടെ പാംഡ് ഏരിയ കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്. ദുല്ലെഡ് ഗ്രാമത്തിലെ താമസക്കാരായ സോഡി ഹംഗ, മാദ്വി നന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്.
നക്സൽ ആക്രമണം അതിരൂക്ഷമായിട്ടുള്ള ജില്ലയാണ് സുക്മ. ഫെബ്രുവരി ആദ്യവാരവും സമാന രീതിയിൽ നക്സലൈറ്റ് ആക്രമണം നടന്നിരുന്നു. ഗോണ്ട്പള്ളി, പർലഗട്ട, ബഡേപളളി എന്നിവയ്ക്കിടയിലുള്ള മലയോര വനമേഖലയിലാണ് നക്സലൈറ്റുകളും സെൻട്രൽ റിസർവ് പോലീസും തമ്മിൽ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനു ശേഷം നടത്തിയ തെരച്ചിലിൽ തലയ്ക്ക് 8 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന നക്സലിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
Post Your Comments