KeralaNews

റയില്‍വേ സ്‌റ്റേഷനുകളില്‍ സെല്‍ഫി എടുക്കുന്നവരെ പിടിക്കാന്‍ റയില്‍വേ പൊലീസിന്റെ ഓപ്പറേഷന്‍ സെല്‍ഫി

ഷൊർണ്ണൂർ:  റയിൽവേ സ്റ്റേ​ഷ​നു​ക​ളി​ൽ ​നി​ന്ന് ഇ​നി ​മു​ത​ൽ സെ​ൽ​ഫി എടുക്കുന്നവർ സൂക്ഷിക്കുക. ഓ​പ്പ​റേ​ഷ​ൻ സെ​ൽ​ഫി​യു​മാ​യി റെ​യി​ൽ​വേ പോ​ലീ​സ് ന​ട​പ​ടി തു​ട​ങ്ങിയിരിക്കുകയാണ്. ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ലും നി​ർ​ത്തി​യി​ടു​ന്ന ട്രെ​യി​നു​ക​ളു​ടെ മു​ക​ളി​ൽ​നി​ന്നു​മെ​ല്ലാം സെ​ൽ​ഫി എ​ടു​ക്ക​രു​തെ​ന്നാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് ന​ൽകുന്ന മു​ന്ന​റി​യി​പ്പ്.ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടു​ന്ന​തി​നു ക​ർ​ശ​ന ​ന​ട​പ​ടി​യുമായി മുന്നോട്ട്പോകാനാണ് പോലീസിന്റെ തീരുമാനം.ച​ട്ടം ​ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ക്കും. ട്രെ​യി​നി​ന്‍റെ മു​ക​ൾ​ഭാ​ഗം, ച​വി​ട്ടു​പ​ടി, എ​ൻ​ജി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു യാ​ത്ര ചെ​യ്യു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​ണ്.

അതേസമയം സു​ര​ക്ഷി​ത ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല. എ​ന്നാ​ൽ ഈ ​മേ​ഖ​ല​ക​ൾ ഏ​തെ​ല്ലാ​മാ​ണെ​ന്നു റെ​യി​ൽ​വേ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.നേ​ര​ത്തെ ചെ​ന്നൈ ന​ഗ​ര​ത്തി​ൽ മാ​ത്ര​മാ​ണ് നി​യ​മം ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തു മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും റെ​യി​ൽ​വേ ഇ​തി​ന​കം ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.നി​ർ​ത്തി​യി​ട്ട ട്രെ​യി​നു​ക​ൾ​ക്കു മു​ക​ളി​ൽ​ നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തു വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​തു​വ​ഴി നിരവധി അപകടങ്ങളും നടക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി കൂടുതൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​കയാണ് റയിൽവേ പോലീസിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button