News

കണ്ണൂരിൽ സർവകക്ഷിയോഗം തുടങ്ങി ; ബി ജെ പി , സി പി എം നേതാക്കൾ പങ്കെടുക്കുന്നു .

കണ്ണൂർ; രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ കളക്ടർ വിളിച്ചു ചേർത്ത സർവകക്ഷി സമാധാന യോഗം കണ്ണൂരിൽ ആരംഭിച്ചു . ജില്ലയിലെ പ്രമുഖ സി പി എം , ബിജെ പി നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

നേരത്തെ ബി ജെ പി പ്രവർത്തകൻ സന്തോഷിനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപിആരോപിച്ചിരുന്നു . തുടരന്വേഷണത്തിൽ അഞ്ച് സി പി എം പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട് . എന്നാല്‍ സംഭവവുമായി ബന്ധമില്ലെന്ന് സിപിഐഎം പിണറായി ഏരിയ കമ്മിറ്റി പ്രസ്താവനയിറക്കി.

കൊല്ലപ്പെട്ട സന്തോഷ് ആര്‍എസ്എസ് അണ്ടലൂര്‍ ശാഖാ മുന്‍ മുഖ്യശിക്ഷകും നിലവില്‍ ബിജെപിയുടെ ബൂത്ത് പ്രസിഡന്റുമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് ആറാംവാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി സന്തോഷ് മത്സരിച്ചിരുന്നു. തലശേരി ബ്രണ്ണന്‍ കോളെജില്‍ വിവേകാനന്ദജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-എബിവിപി സംഘര്‍ഷം നടന്നിരുന്നതിന്റെ തുടര്‍ച്ചയായാണ് ഈ കൊലപാതകം നടന്നതെന്നാണ്‌പൊലീസ് നിഗമനം.

shortlink

Related Articles

Post Your Comments


Back to top button