KeralaNews

കണ്ണൂരിലെ നരനായാട്ടു കണ്ട് മുഖ്യമന്ത്രി ആഹ്ളാദിക്കുകയാണെന്ന് ചെന്നിത്തല

കണ്ണൂര്‍: ജില്ലയിലെ നരനായാട്ടുകണ്ട് മുഖ്യമന്ത്രി ആഹ്ളാദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.’പിണറായി വിജയന്റെ നീതി സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്കു വേണ്ടി മാത്രമാണ്. കണ്ണൂരില്‍ മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാത്തത് കുറ്റകരമാണ്.’

കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമാധാന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപിയും സിപിഎമ്മും അക്രമ രാഷ്ട്രീയം അവസാനിപ്പിച്ചാല്‍ ജില്ലയില്‍ സമാധാനം കൈവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button